മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു;

0
48

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജിൽസാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജിൽസാൻ.

രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here