നക്ഷത്രഫലം, മെയ് 6,

0
52

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേട രാശിക്ക് ഏറെ വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. കഠിനാദ്ധ്വാനം വളരെയധികം വേണ്ട ദിവസമാണ്. ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും ഇന്ന് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. വ്യക്തിജീവിതത്തിലും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിൽ വ്യക്തത വരുത്തണം. നിങ്ങളുടെ ചില കഴിവുകൾ പ്രകടമാക്കാൻ അവസരം ലഭിക്കും. ക്ഷമയോടും സ്ഥിരതയോടും കൂടെ പ്രവർത്തിച്ചാൽ നേട്ടമുണ്ടാകും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറുകാർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. ഇത് പരിഹരിഹരിക്കാൻ ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്. ജോലിക്കാരായവർ കൃത്യ സമയത്ത് തന്നെ ജോലികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ഭാവിയിലേക്കുള്ള സമ്പാദ്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിക്കും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനക്കൂറുകാർക്ക് നല്ല ദിവസമായിരിക്കും. തൊഴിലിടത്തിൽ തുടർച്ചയായ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ മികച്ച പ്രകടനം കൊണ്ട് മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. വ്യക്തിബന്ധങ്ങൾ ദൃഢമാകും. സാമൂഹിക ജീവിതവും നിങ്ങൾ ആസ്വദിക്കും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവിടാൻ സാധിക്കും. ഒരു സൗഹൃദം പ്രണയമായി മാറാനിടയുണ്ട്. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ബിസിനസ് മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. മറ്റു വരുമാന സ്രോതസ്സുകളിലൂടെ ധനവരവ് പ്രതീക്ഷിക്കാം.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വ്യാപാര രംഗത്ത് ലാഭം ഉണ്ടാക്കാൻ പുതിയ മാറ്റങ്ങൾ കൊണ്ടുവരാം. ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകുന്ന ദിവസമാണ്. ഏറെക്കാലമായി നടക്കാതിരുന്ന ചില ആഗ്രഹങ്ങൾ ഇന്ന് സഫലമായേക്കും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ജോലിക്കാരായവർക്ക് തിരക്കേറിയ ദിവസമായിരിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമായിരിക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരം ലഭിക്കും. പ്രണയ ജീവിതം മനോഹരമായിരിക്കും.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം രാശിക്കാർക്ക് ഇന്ന് അല്പം പ്രയാസം നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് പല പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യേണ്ടതായിട്ടുണ്ട്. ചില കാര്യങ്ങൾ ആരംഭിക്കുന്നതിന് പഴയ ചില അനുഭവങ്ങൾ തടസ്സമായേക്കും. ബിസിനസിലോ ജോലിയിലോ പുതിയ കാര്യങ്ങൾ കൊണ്ടുവന്നേക്കാം. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് അറിവുള്ളവരുടെ അഭിപ്രായം കൂടെ തേടുന്നത് നന്നായിരിക്കും. തീരുമാനങ്ങൾ ശ്രദ്ധാപൂർവം എടുക്കുക. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസമല്ല. ജീവിത പങ്കാളിയുമായുള്ള ആശയവിനിമയത്തിൽ വ്യക്തത കൊണ്ടുവരാൻ ശ്രദ്ധിക്കണം.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നിക്കൂറുകാർക്ക് ഇന്ന് സമ്മിശ്രമായ ഫലങ്ങളുള്ള ദിവസമായിരിക്കും. തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാകും. ചില സാഹചര്യങ്ങളിൽ വളരെയധികം മനോധൈര്യം പ്രകടമാക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ബിസിനസ് ഇടപാടുകളിൽ ജാഗ്രത പുലർത്തുക. കുടുംബത്തിലെ പ്രശ്നങ്ങൾ ശാന്തമായി പരിഹരിക്കണം. അമിതമായി കോപിക്കുന്നത് നിങ്ങളുടെ ജോലിയെയും മോശം രീതിയിൽ ബാധിച്ചേക്കാം. ചെലവുകളും വർധിക്കാതെ നോക്കണം. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി കുറച്ച് സമയം ചെലവിട്ടേക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാക്കൂറുകാർക്ക് വിഷമകരമായ ദിവസമാകാനിടയുണ്ട്. പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നേക്കാം. ഇവ പരിഹരിക്കണമെങ്കിൽ നിങ്ങളുടെ മനസും ശാന്തമാക്കി നിലനിർത്തേണ്ടതുണ്ട്. ലക്ഷ്യങ്ങൾ നേടാൻ കഠിനാദ്ധ്വാനം വളരെയധികം വേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. പുതിയ കാര്യങ്ങൾ ആരംഭിക്കാനിടയുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും.ജോലിസ്ഥലത്ത് പല നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. മികച്ച പ്രകടനത്തിലൂടെ മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. ഇത് നിങ്ങൾക്ക് വലിയ പ്രചോദനമായിരിക്കും. വ്യക്തിബന്ധങ്ങൾക്കും അനുകൂലമായ സമയമാണ്. സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകളുമായി ഇടപഴകാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. നിലവിലെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനുക്കൂറുകാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമായിരിക്കില്ല. വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സമ്മർദ്ദം കൂടുതലായിരിക്കും. ലക്ഷ്യത്തിലേക്കെത്താൻ പല തടസ്സങ്ങളും ഉണ്ടാകും. ആരോഗ്യം, ആഹാരം, വ്യായാമം എന്നിവയിലൊക്കെ പ്രത്യേകം ശ്രദ്ധ നൽകണം. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ആശയവിനിമയത്തിൽ വ്യക്തത വരുത്തണം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരക്കൂറുകാർക്ക് ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ജീവിതത്തിൽ പുതിയ ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടാം. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണം. ജോലിക്കാരായവർക്ക് തിരക്കേറിയ ദിവസമായിരിക്കും. കഠിനാദ്ധ്വാനം കൂടുതലായി വേണ്ടി വരും. തൊഴിൽ രംഗത്ത് സഹപ്രവര്ധകരുടെ പിന്തുണ ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമായിരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നേട്ടങ്ങൾ കൈവരിക്കും. ജീവിതത്തിൽ പുതിയ കാര്യങ്ങൾ ആരംഭിക്കാം. പുതിയ പ്രോജക്ടുകളുടെ ഭാഗമാകാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടും. വ്യാപാരം പ്രതീക്ഷിച്ച പോലെ തന്നെ മുമ്പോട്ട് നീങ്ങും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതാണ്. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. ദാമ്പത്യത്തിലെ ചെറിയ ചില പ്രശ്നങ്ങൾ ഒഴിവാക്കിയാൽ ജീവിതം സമാധാനപൂർണ്ണമായിരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഗുണകരമായ ദിവസമായിരിക്കും. ജീവിതത്തിൽ പുതിയതും പുരോഗണപരമായതുമായ എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. ജീവിതത്തിൽ മുന്നേറാനുള്ള പല അവസരങ്ങളും ഉണ്ടാകും. ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കുന്നതാണ്. വ്യക്തിബന്ധങ്ങളിലൂടെ സന്തോഷമുണ്ടാകും. സാമ്പത്തിക ലാഭം നേടും. നിങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here