കോട്ടയം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് ബാലൻ മരിച്ചു. കടുത്തുരുത്തി മാഞ്ഞൂര്‍ പി.ജി.വിനോദിന്റെയും വി.ഡി.സന്ധ്യയുടെയും മകന്‍ ശ്രീഹരി(9)ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നു മരുന്നു വാങ്ങിയിരുന്നു. ഇവിടത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ശ്രീഹരിയുടെ അമ്മ സന്ധ്യ.
വൈകിട്ട് ഭക്ഷണം കഴിച്ചപ്പോൾ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.