കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ചു; കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം.

0
101

ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ സ്വദേശി പത്മകുമാർ (59), കരിവെള്ളൂർ പുത്തൂർ സ്വദേശികളായ കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് ചൂരിക്കാട്ട് കമ്മാടത്തെ സുധാകരൻ (49), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്.

ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അ‍ഞ്ച് പേരും. എല്ലാവരും അപകടമുണ്ടായി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here