ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഹ്യുമാനി പ്രദേശിലൂടെ പ്രഭാത നടത്തത്തിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. പുലിയെ തുരത്താന്‍ ശ്രമിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും ഗുരുതരമായി പരിക്കേറ്റു. എയര്‍ ആംബുലന്‍സില്‍ ഹരാരേയിലെ ആശുപത്രിയിലേക്ക് മാറ്റിയ വിറ്റാലിനെ, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്‌തെന്നാണ് സൂചന.
ആശുപത്രിയില്‍ കിടക്കുന്ന 51 കാരന്റെ ചിത്രങ്ങള്‍ ഹന്നാ സ്റ്റൂക്‌സ് വിറ്റാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. നായയെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
46 ടെസ്റ്റിലും 147 ഏകദിനങ്ങളിലും സിംബാബ്വെക്കായി കളിച്ച വിറ്റാല്‍, വിരമിച്ചതിന് ശേഷം സഫാരി ബിസിനസ് നടത്തുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റാലിന്റെ കിടപ്പു മുറിയില്‍ എട്ടടി നീളമുള്ള ഭീമന്‍ മുതല കയറിയത് വാര്‍ത്തയായിരുന്നു.