ന്യൂഡല്‍ഹി; പ്രധാനമന്ത്രി രാജ്യം കാത്തുസംരക്ഷിക്കുന്നവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് സൂചനകള്‍ . എല്ലാത്തവണത്തെയും പോലെ ധീരസൈനികര്‍ക്കൊപ്പമായിരിക്കും ഇത്തവണത്തെയും ദീപാവലി ആഘോഷം. നവംബര്‍ 14 ന് ദീപാവലി ആഘോഷിക്കാന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മോദി എത്തുമെന്നാണ് കരുതുന്നത്.
2014 ല്‍ അധികാരത്തിലെത്തിയത് മുതല്‍ എല്ലാ ദീപാവലി ആഘോഷങ്ങളും മോദി സൈനികരുടെ കൂടെയാണ് ചിലവഴിക്കുന്നത്. എല്ലാവരും സ്വന്തം കുടുംബത്തിനൊപ്പം ചിലവഴിക്കുമ്ബോള്‍ താനും തന്റെ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുന്നതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷം ജമ്മു കാശ്മീരില്‍ റജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.