ആഗോള സൈനിക ചെലവ് എക്കാലത്തെയും ഉയർന്ന നിരക്കിൽ; ഏറ്റവും കൂടുതൽ പണം ചെലവഴിച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും.

0
40

2023-ൽ ആഗോള സൈനികച്ചെലവ് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തി. യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും ലോകമെമ്പാടുമുള്ള സെെനിക ചെലവുകൾക്ക് ആക്കം കൂട്ടിയതോടെ സെെനിക ആവശ്യങ്ങൾക്കായി രാജ്യങ്ങൾ മാറ്റി വെക്കുന്ന തുക 2.4 ട്രില്യൺ ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി ഗവേഷകർ തിങ്കളാഴ്ച പറഞ്ഞു.

സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (SIPRI) പുതിയ റിപ്പോർട്ട് പ്രകാരം, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വലിയ വർദ്ധനയോടെ ലോകമെമ്പാടും സൈനിക ചെലവ് കൂടി.

“ആകെ സൈനിക ചെലവ് എക്കാലത്തെയും ഉയർന്ന നിലയിലാണ്… 2009 ന് ശേഷം ആദ്യമായി അഞ്ച് ഭൂമിശാസ്ത്ര മേഖലകളിലും ചെലവ് വർദ്ധിക്കുന്നത് ഞങ്ങൾ കണ്ടു,” SIPRI-യിലെ മുതിർന്ന ഗവേഷകനായ നാൻ ടിയാൻ AFP-യോട് പറഞ്ഞു.

2023 ൽ സൈനിക ചെലവ് 6.8 ശതമാനം ഉയർന്നു, 2009 ന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള വർധനയാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here