ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു ചൈനയുമായി കൂടുതൽ അടുക്കുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിൻ്റെ പാർട്ടിക്ക് മാലദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം. ‘മജ്ലിസ്’ എന്നറിയപ്പെടുന്ന മാലദ്വീപ് പാർലമെൻ്റിലെ 93 അംഗ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുയിസ്സുവിൻ്റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഫലപ്രഖ്യാപനം നടന്ന 86 സീറ്റിൽ 66 ഇടത്തും വിജയിച്ചു.
മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നേതൃത്വം നൽകുന്ന പ്രധാന പ്രതിപക്ഷമായ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മാലദ്വീപ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസ്സുവിന് വിജയിക്കാനായങ്കിലും പാർലമെൻ്റിൽ പിഎൻസിക്കും സഖ്യകക്ഷികൾക്കും ആകെ എട്ട് സീറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഭരണത്തിന് ഭൂരിപക്ഷമില്ലാതിരുന്ന മുയിസ്സുവിൻ്റെ സർക്കാരിന് കരുത്ത് പകരുന്നതും പാർലമൻ്റിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന എംഡിപിക്ക് കനത്ത തിരിച്ചടിയുമാണ് ഇപ്പോഴത്തെ ജനവിധി.800 കിലോമീറ്ററിൽ 1192 ചെറു ദ്വീപുകൾ ചേരുന്നതാണ് മാലദ്വീപ്. ആകെ 2,84,663 വോട്ടർമാരാണ് ഉള്ളത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി.
തലസ്ഥാനമായ മാലെയിലെ സ്കൂളിലെത്തിയാണ് പ്രസിഡൻ്റ് മുയിസ്സു വോട്ട് രേഖപ്പെടുത്തിയത്. 45കാരനായ മുയിസ്സു മുൻ മന്ത്രിയും മേയറുമാണ്. തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും സമ്മതിദാനം വിനിയോഗിക്കണമെന്ന് മുയിസ്സു ആഹ്വാനം ചെയ്തിരുന്നു.
800 കിലോമീറ്ററിൽ 1192 ചെറു ദ്വീപുകൾ ചേരുന്നതാണ് മാലദ്വീപ്. ആകെ 2,84,663 വോട്ടർമാരാണ് ഉള്ളത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. തലസ്ഥാനമായ മാലെയിലെ സ്കൂളിലെത്തിയാണ് പ്രസിഡൻ്റ് മുയിസ്സു വോട്ട് രേഖപ്പെടുത്തിയത്. 45കാരനായ മുയിസ്സു മുൻ മന്ത്രിയും മേയറുമാണ്. തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും സമ്മതിദാനം വിനിയോഗിക്കണമെന്ന് മുയിസ്സു ആഹ്വാനം ചെയ്തിരുന്നു.