ജില്ലയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങൾ/വിദ്യാർത്ഥികൾ ഹയർ സെക്കന്ററി സൈറ്റിൽ (hscap.kerala.gov.in) സ്പോർട്സ് ക്വാട്ട രജിസ്ട്രേഷൻ ലിങ്കിൽ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടും ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളും തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ tsrdscsq@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 17. 2018 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്‌ക്കിലുള്ള ഹാർബിൻ സി ലോനപ്പൻ (9446316253), ജെൻവിൻ റെയ്‌സ് ( 9746576473), ജോൺസൺ തോമസ് (9995400393) എന്നിവരുമായി ബന്ധപ്പെടുക.