തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി രാജിവെച്ചു

0
72

സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡൻ്റും രണ്ട് അംഗങ്ങളും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിലുള്ള ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന് സമർപ്പിച്ച രാജിക്കത്തിൽ പാലോട് രവി വ്യക്തമാക്കി.

അതേസമയം പാലോട് രവിയുടെ രാജി തള്ളിയ കെപിസിസി നേതൃത്വം അദ്ദേഹത്തിൻ്റെ സേവനം കണക്കിലെടുത്ത് തുടരാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് പ്രസിഡൻ്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായത്.

പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും പഞ്ചായത്തംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷെഹ്നാസ് എന്നിവരാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വിട്ടുവന്നവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ പുനസംഘടന മുതൽ പെരിങ്ങമലയിൽ തർക്കം ഉടലെടുത്തിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാൽ മണ്ഡലം കമ്മിറ്റി നടന്നുകൊണ്ടിരിക്കെ മുൻ ബ്ലോക്ക്‌ പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി ഉറപ്പായതോടെയാണ് ഇവരുടെ രാജിയെന്നാണ് കോൺഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സ്വതന്ത്രരുടെ പിന്തുണയോടെയാണ് പെരിങ്ങമല പഞ്ചായത്ത് കോൺഗ്രസ് ഭരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here