മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

0
72

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. തിങ്കളാഴ്ച വൈകിട്ട് വരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു. നാളെ ഉച്ചയ്ക്ക് കെടിഡിസി മസ്ക്കറ്റ് ഹോട്ടലിലാണു വിരുന്ന്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷന്മാർ എന്നിവർക്ക് ക്ഷണമുണ്ട്.

സാധാരണ ഗവർണറെ ക്ഷണിക്കുമ്പോൾ തീയതി നേരത്തേ അറിയിക്കാറുണ്ട്​. ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ല. ഔദ്യോഗിക പരിപാടിയല്ലെന്ന വിശദീകരണം സർക്കാർ വൃത്തങ്ങൾ നൽകുന്നു. മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും മതമേലധ്യക്ഷരെയും ചടങ്ങിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​.

നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. സർക്കാറും ഗവർണറും തമ്മിൽ കടുത്ത ഭിന്നത തുടരുന്നതിനിടെയാണിത്​. ഈ വർഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ തന്നെ ഒഴിവാക്കിയതിൽ ഗവർണർ മുൻപ് നീരസം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here