മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്നു രാവിലെ 6.30നാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്.
അതിരാവിലെ തന്നെ ഓടി കൂടിയ നാട്ടുകാർ മദ്യക്കുപ്പികൾ മിക്കവയും എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികൾ പൊലീസ് സ്‌റ്റേഷനിലേക്കും മാറ്റി. ലോറിയിലെ മദ്യം അനധികൃത മദ്യക്കടത്താണെന്നാണ് സംശയം.