പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത.

0
95

കേരളത്തിൽ അടക്കമുള്ള 40 നഗരങ്ങളിലേയ്ക്കാണ് ഒമാൻ പുതിയ സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മസ്കറ്റ്-സലാല റൂട്ടില്‍ ആഴ്ചതോറും 24 സര്‍വീസുകള്‍, മസ്കറ്റ്-കസബ് റൂട്ടില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫുകെത്, ജക്കാര്‍ത്ത, മനില എന്നിവിടങ്ങളിലേക്കും മസ്കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ സര്‍വീസുകളുണ്ടാകും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 12 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ചെന്നൈ, മുബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകൾ നടത്തും. കേരള സെക്ടറില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് – 07, കൊച്ചി -14, തിരുവനന്തപുരം- 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്ക് ആഴ്ച തോറമുള്ള സര്‍വീസുകളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here