തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു.

0
79

പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. തമിഴില്‍ ഇതിനോടകം രണ്ട് സിനിമകളില്‍ താരം അഭിനയിച്ച്‌ കഴിഞ്ഞു.

മമിത തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും മമിതയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം.

നാനി നായകനായ ജേഴ്‌സി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗൗതം ടിന്നനൂരിയും വിജയ് ദേവരക്കൊണ്ടയും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. റിപ്പോർട്ടുകള്‍ അനുസരിച്ച്‌ ഈ ചിത്രത്തിലായിരിക്കും മമിത നായികയായി അഭിനയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

വിഡി12 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ട പൊലീസ് വേഷത്തില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. കേശവ് ദീപക്, മണികണ്ഡൻ വാരാണസി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. സിത്താര എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here