ഫ്രഞ്ച് ഓപ്പൺ(French Open) സൂപ്പർ 750 ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജേതാക്കളായി. കരിയറിൽ രണ്ടാം തവണയാണ് താരജോഡികൾ ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്. അവസാന മത്സരത്തിൽ 21-13, 21-16 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് തായ്‌വാൻ ജോഡികളായ ലീ ജെ-ഹുയി യാങ്-യാങ് പോ-ഹ്‌വാൻ സഖ്യത്തെ പരാജയപ്പെടുത്തി. സാത്വികും ചിരാഗും വെറും 36 മിനിറ്റിനുള്ളിൽ കിരീടം ഉറപ്പിക്കുകയായിരുന്നു. ഈ വർഷം ഇരുവർക്കും ഖേൽരത്‌ന അവാർഡ് ലഭിച്ചിരുന്നു.
രണ്ടാം ഗെയിമിൽ വിയർത്തു
ഫൈനലിൽ തകർപ്പൻ പ്രകടനം നടത്തിയ ഇന്ത്യൻ ജോഡി ഏകപക്ഷീയമായാണ് വിജയിച്ചത്. 15 മിനിറ്റിനുള്ളിൽ 21-11 എന്ന സ്‌കോറിനാണ് സാത്വിക്കും ചിരാഗും ആദ്യ ഗെയിം നേടിയത്. ഇതിനുശേഷം, രണ്ടാം ഗെയിമിൽ ഇരുവർക്കും അൽപ്പം പോരാടേണ്ടി വന്നു. രണ്ടാം ഗെയിമിൽ മികച്ച പ്രകടനം നടത്തിയ തായ്‌വാൻ ജോഡി ഒരു ഘട്ടത്തിൽ 11-10ന് മുന്നിലെത്തി. എന്നാൽ ഒട്ടും തളരാതെ സാത്വികും ചിരാഗും തങ്ങളുടെ യഥാർത്ഥ കളി പുറത്തെടുത്ത് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി 21-17ന് ഗെയിം സ്വന്തമാക്കി.
ഇത് രണ്ടാം തവണയാണ് സാത്വിക്കും ചിരാഗും ഫ്രഞ്ച് ഓപ്പണിൽ വിജയം നേടുന്നത്. നേരത്തെ, ഈ ഇന്ത്യൻ ജോഡി 2022 ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിരുന്നു. 2019 ൽ റണ്ണറപ്പായിരുന്നു.
മലേഷ്യ ഓപ്പണിൻ്റെ ഫൈനലിൽ എത്തിയാണ് സാത്വിക്കും ചിരാഗും ഈ സീസൺ ആരംഭിച്ചത്. എന്നാൽ, ഫൈനലിൽ ചൈനീസ് ജോഡി ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോട് പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഇന്ത്യ ഓപ്പണിൻ്റെ ഫൈനലിലും നിരാശയായിരുന്നു. അന്ന് സഖ്യത്തിന് ലോകചാമ്പ്യൻമാരോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ ഇത്തവണ ഒരു പിഴവും വരുത്താതെ സാത്വിക്കും ചിരാഗും ചാമ്പ്യന്മാരായി.