വൈദ്യുതി തടസപ്പെട്ടാൽ KSEB ഓഫീസിലേക്ക് വിളിക്കുന്നത് പതിവാണ്. എന്നാൽ ഫോൺ എടുക്കാതിരിക്കുകയും റിസീവർ മാറ്റി വയ്ക്കുന്ന അവസ്ഥയും ചിലപ്പോഴെങ്കിലും നമ്മൾ നേരിട്ടിട്ടുണ്ട് . അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് KSEB . വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ച് പരാതി നൽകാം .
ഈ നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ് . സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്. ഐ വി ആര്‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും.
1912-ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാകും .കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്.
പരാതി അറിയിക്കാന്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു.സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലാണ്. 20 ദശലക്ഷം മാത്രമാണ് നമ്മുക്ക് സാധിക്കുന്ന പ്രതിദിന ഉത്പാദനം. ഇതിനൊപ്പം തന്നെ 85 ലക്ഷം വൈദ്യുതി പുറത്ത് നിന്നും വാങ്ങിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. നേരത്തെ 6 മുതൽ 11 വരെ ഉണ്ടായിരുന്ന വൈദ്യുതി ഉപഭോഗത്തിൻറ പീക്ക് ടൈം ഇപ്പോൾ കൂടിയിരിക്കുകയാണ്.