കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകള്‍: ഉദ്ഘാടനം ഇന്ന്.

0
50

കൊച്ചി: മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നതോടെ അഞ്ച് റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വ്യാപിക്കുന്നു.

വൈകീട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകള്‍. ഇതോടെ ഒമ്ബത് ടെർമിനലുകളാണ് യാഥാർഥ്യമാകുക. ഞായറാഴ്ച രാവിലെ മുതല്‍ പുതിയ റൂട്ടുകളില്‍ സർവിസ് തുടങ്ങും.

ഹൈകോർട്ട് ജങ്ഷൻ ടെർമിനലില്‍നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകള്‍ വഴി സൗത്ത് ചിറ്റൂർ ടെർമിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലില്‍നിന്ന് ഏലൂർ ടെർമിനല്‍ വഴി ചേരാനെല്ലൂർ ടെർമിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്

  • ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ
  • ഹൈകോർട് ജങ്ഷൻ-സൗത്ത് ചിറ്റൂർ 40 രൂപ
  • ബോള്‍ഗാട്ടി-മുളവുകാട് നോർത്ത് 30 രൂപ
  • ബോള്‍ഗാട്ടി-സൗത്ത് ചിറ്റൂർ 40 രൂപ
  • മുളവുകാട് നോർത്ത്-സൗത്ത് ചിറ്റൂർ 20 രൂപ
  • സൗത്ത് ചിറ്റൂർ-ചേരാനെല്ലൂർ 30 രൂപ
  • സൗത്ത് ചിറ്റൂർ-ഏലൂർ 30 രൂപ
  • ഏലൂർ-ചേരാനെല്ലൂർ 20 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here