ഈ റമദാനിൽ 2,592 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ട് യുഎഇ(UAE) ഭരണാധികാരികൾ. വ്യാഴാഴ്ച വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Mohammed bin Rashid Al Maktoum) 735 പേരെ വിട്ടയക്കാൻ തീരുമാനിച്ചിരുന്നു. ശിക്ഷാ കാലയളവിൽ ഇവരുടെ സ്വഭാവം മെച്ചപ്പെട്ടത് പരിഗണിച്ചാണ് മോചനം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസിച്ചു.
മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും സമൂഹത്തിൽ പുനരാരംഭിക്കുമ്പോൾ അവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകാനുമുള്ള താത്പര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പൊലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികള്‍ സുപ്രധാന ഇസ്ലാമിക വിശേഷ ദിനങ്ങളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. പെരുന്നാളിനോട് മാസത്തിന് മുന്നോടിയായി ഇവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും മോചനം അവസരം നല്‍കുന്നു. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.