അലി അക്ബറിന് പിരിഞ്ഞ് കിട്ടിയത് അരക്കോടി

0
103

ആഷിക് അബു പ്രിത്വിരാജിനെ നായകനാക്കി വാരിയം കുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിവാദങ്ങളുടെ പ്രവാഹമായിരുന്നു സംസ്ഥാനത്ത് അരങ്ങേറിയത്. 1921 ല്‍ നടന്ന മാപ്പിളലഹളയുടെ അമരക്കാരന്‍ ആയിരുന്നു വാരിയംകുന്നന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം എന്നതിന്‍റെ മറവില്‍ പതിനായിരക്കണക്കിന് ആളുകളെ വംശഹത്യ ചെയ്ത വാരിയം കുന്നനെ നായകനാക്കുന്നതിലൂടെ ചരിത്ര വളച്ചൊടിക്കുകയാണ് ആഷിക് അബു എന്ന നിലയിലാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് പ്രതിത്വിരാജ് ആണ്.സിനിമയുടെ തിരക്കഥാകൃത്തിന്‍റെ തീവ്ര മത സ്വഭാവവും വിമര്‍ശത്തിന് ഇടയാക്കി. എന്നാല്‍ തിരക്കഥാ കൃത്തിനെ ഒഴിവാക്കി സിനിമയുമായി മുന്നോട്ട് പോകാന്‍ ആയിരുന്നു ആഷിക് അബുവിന്‍റെ തീരുമാനം.
തുടര്‍ന്നാ ബി.ജെ.പി അനുഭാവിയായി അറിയപ്പെടുന്ന അലി അക്ബര്‍ വാരിയം കുന്നിന് ബദല്‍ ആയി സിനിമ എടുക്കും എന്നറിയിച്ച് മുന്നോട്ട് വന്നത്. അതിന്‍റെ ധനം ശേഖരിക്കാനായി സമൂഹ മാധ്യമം വഴി തന്‍റെ അക്കൗണ്ട് നന്പറും അലി അക്ബര്‍ പുറത്ത് വിട്ടിരുന്നു. ആദ്യ ദിവസം തന്നെ 10 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. 5409430 രൂപ ഇപ്പോള്‍ അക്കൗണ്ടില്‍ എത്തിയെന്നാണ് അലിഅക്ബര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here