അച്ഛൻ താക്കോൽ നൽകിയില്ല; ചൂടായ മകൻ കാർ കത്തിച്ചു.

0
66

കാറിന്റെ താക്കോൽ പിതാവ് നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി.മലപ്പുറം കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ്(21) എന്നയാളാണ് കാർ കത്തിച്ചത്. ലൈസൻസ് ഇല്ലാത്ത ഡാനിഷ് കാർ ഒടിക്കാൻ ചോദിച്ചിട്ട് പിതാവ് താക്കോൽ നൽകിയല്ല. ഇതിൽ പ്രകോപിതനായ ഇയാൾ വീട്ടുപകരണങ്ങൾ തല്ലി തകർത്ത ശേഷം സമീപത്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിന് മീതെ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. പിതാവ് നൽകിയ പരാതിയെത്തുടർന്ന് ഡാനിഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here