ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.

0
64

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് സംഭവം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

പുലർച്ചെ 5.30ഓടെയാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദർശനം കഴിഞ്ഞ് മലയിറങ്ങി മടങ്ങുകയായിരുന്നു. വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here