പരീക്ഷാ ഹാളിൽ അധ്യാപികമാരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു.

0
61

തിരുവനന്തപുരം: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടി എന്‍എസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ എസ്എസ്എല്‍സി പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരില്‍ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് കര്‍ശന നിർദേശമുണ്ട്. എന്നാല്‍ ഇത് പാലിക്കാന്‍ അപൂര്‍വം ചിലര്‍ മടി കാണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here