100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന അശ്വിനും ബെയര്‍സ്‌റ്റോയും;

0
63

ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയും അവരുടെ നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇറങ്ങുന്നത് എന്നതാണ്. അശ്വിന്റെ ഈ നേട്ടത്തോടെ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും കൂടുതല്‍ കളിക്കാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്ട്രേലിയയോട് ഒരുപടി കൂടി ഇന്ത്യ അടുക്കും.

നിലവില്‍ നൂറോ അതിലധികമോ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച 13 താരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. അശ്വിന്‍ ധര്‍മ്മശാല ടെസ്റ്റ് കളിക്കുന്നതോടെ ഇന്ത്യയുടെ കണക്ക് 14 ആയി ഉയരും. മറുവശത്ത് ഓസ്ട്രേലിയക്കായി 100 പ്ലസ് ടെസ്റ്റ് കളിച്ച 15 കളിക്കാരുണ്ട്. എന്നാല്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇംഗ്ലണ്ടാണ്. 100-ലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 17-ാമത്തെ ഇംഗ്ലീഷ് താരമായി ജോണി ബെയര്‍‌സ്റ്റോ മാറും.

200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയിലും ഇന്ത്യന്‍ പട്ടികയിലും ഒന്നാം സ്ഥാനത്ത്. രാഹുല്‍ ദ്രാവിഡ് (164), വിവിഎസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്‌സാര്‍ക്കര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോലി (113), ഇശാന്ത് ശര്‍മ്മ (105), വിരേന്ദ്ര സെവാഗ് (104), ഹര്‍ഭജന്‍ സിംഗ് (103), ചേതേശ്വര്‍ പൂജാര (103) എന്നിവരാണ് ഇന്ത്യക്കായി നൂറ് ടെസ്റ്റ് കളിച്ച താരങ്ങള്‍.

ഓസ്‌ട്രേലിയ്ക്കായി റിക്കി പോണ്ടിംഗ് (168), സ്റ്റീവ് വോ (168), അലന്‍ ബോര്‍ഡര്‍ (156), ഷെയ്ന്‍ വോണ്‍ (145), നഥാന്‍ ലിയോണ്‍ (128), മാര്‍ക്ക് വോ (128), ഗ്ലെന്‍ മക്ഗ്രാത്ത് (124), ഹീലി (119), മൈക്കല്‍ ക്ലാര്‍ക്ക് (115), ഡേവിഡ് വാര്‍ണര്‍ (112), സ്റ്റീവ് സ്മിത്ത് (108), ഡിസി ബൂണ്‍ (107), ജസ്റ്റിന്‍ ലാംഗര്‍ (105), ടെയ്‌ലര്‍ (104), മാത്യു ഹെയ്ഡന്‍ (103) എന്നിവരാണ് നൂറ് ടെസ്റ്റ് കളിച്ച താരങ്ങള്‍.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ (186), ബ്രോഡ് (167), കുക്ക് (161), ജോ റൂട്ട് (139), സ്റ്റീവാര്‍ട്ട് (133), ബെല്‍ (118), ഗ്രഹാം ഗൂച്ച് (118), ഗോവര്‍ (117), ആതര്‍ടണ്‍ (115), കൗഡ്രി (114), ബോയ്‌കോട്ട് (108), പീറ്റേഴ്‌സണ്‍ (104), ബോതം (102), സ്‌റ്റോക്‌സ് (101) ആന്‍ഡ്രൂ സ്‌ട്രോസ് (100), തോര്‍പ്പ് (100) എന്നിവരാണ് നൂറ് ടെസ്റ്റ് കളിച്ച താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here