പുതിയ ഫീച്ചറുമായി ഫോണ്‍പേ

0
71

ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് ഫോണ്‍പേ (Phone Pay). വ്യാപാരികള്‍ക്ക് പണമയക്കുന്നതിനായി സ്മാര്‍ട്ട് സ്പീക്കറുകളും ഇവര്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ പലതും സ്മാര്‍ട്ട് സ്പീക്കറില്‍ ലഭ്യമാണ്. പണമിടപാട് നടന്ന വിവരം സ്പീക്കറിലൂടെ അറിയിക്കുന്ന ഫീച്ചര്‍ കൂടുതല്‍ സുതാര്യമായിരുന്നു. ഇനിമുതൽ ഇന്ത്യന്‍ സിനിമയിലെ സെലിബ്രിറ്റികളുടെ (Celebrity) ശബ്ദം പണമിടപാട് നടത്തിയ വിവരം അറിയിക്കും.

ഫോണ്‍പേയുടെ എക്‌സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരാഴ്ച മുന്നേ ഇത്തരം സ്മാര്‍ട്ട് വോയിസിന്റെ പരീക്ഷണം നടത്തുകയും അത് വിജയിച്ചതിനാലുമാണ് പുതിയ ഫീച്ചര്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചത്. മലയാളത്തില്‍ മമ്മൂട്ടിയാണ് ഫോണ്‍പേയുടെ സ്മാര്‍ട്ട് വോയിസില്‍ ഉള്ളത്. മമ്മൂട്ടിയുടെ ശബ്ദത്തില്‍ ട്രാന്‍സാക്ഷന്‍ വിവരം അറിയിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ ശബ്ദമാണ് സ്മാര്‍ട്ട് സ്പീക്കറില്‍ ഉള്ളത്. തെലുങ്കില്‍ മഹേഷ് ബാബുവും കന്നഡയില്‍ കിച്ചാ സുദീപുമാണ് ഉള്ളത്.

”ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറില്‍ മള്‍ട്ടി സെലിബ് വോയിസ് ഫീച്ചര്‍ അവതരിപ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള വ്യാപാരികള്‍ക്ക് ഇനിമുതല്‍ തെലുങ്ക്, മലയാളം, കന്നഡ,ഹിന്ദി ഭാഷകളില്‍ മഹേഷ് ബാബു, മമ്മൂട്ടി, കിച്ചാ സുദീപ്, അമിതാഭ് ബച്ചന്‍ എന്നിവരുടെ ഐക്കോണിക് ശബ്ദത്തില്‍ പേയ്‌മെന്റ് അലര്‍ട്ടുകള്‍ ആസ്വദിക്കാനാകും”- ഫോണ്‍പേ അവരുടെ എക്‌സ് പേജില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here