അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും

0
66

അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികൾക്കായി സമർപ്പിക്കും. ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക.

ക്ഷേത്രം ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും മാർച്ച് ഒന്നിന് മാത്രമേ വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ.700 കോടി രൂപ ചെലവില്‍ പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

2019ലായിരുന്നു ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. യുഎഇ സര്‍ക്കാരാണ് ക്ഷേത്രത്തിനുള്ള ഭൂമി ദാനം ചെയ്തത്.പിങ്ക് നിറമുള്ള കല്ലുകള്‍ വടക്കന്‍ രാജസ്ഥാനില്‍ നിന്ന് അബുദാബിയിലേക്ക് കയറ്റി അയക്കുകയായിരുന്നു. 25,000 കല്ലുകള്‍ ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണം.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള ശില്‍പ്പികളാണ് കല്ലുകള്‍ കൊത്തിയെടുത്തത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവനയായി നൽകിയത്. മന്ദിരം നിർമിക്കുന്നതിനായി ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് 2019ൽ 13.5 ഏക്കർ ഭൂമി കൂടി അനുവദി‌ക്കുകയുമായിരുന്നു.

ദുബായ് ഹൈവേയിൽനിന്നു മാറി അബു മുറൈഖ എക്സിറ്റ് 366, ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡിലാണ് (ഇ11) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here