വീട് കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും;

0
136

വീട് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.  നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയായ അതിയന്നൂർ പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ സുരേഷിനെയാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് പാർവതി എസ് ആർ ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഒന്നാംപ്രതിയായ ജമ്പുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽ കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്.  2011സെപ്തംപർ ഏഴിന്  രാത്രി 11.30 നായിരുന്നു പ്രതിയായ സുരേഷ് നൗഷാദിന്റെ വീടിന്റെ മുൻ വശത്തെ വാതിൽ ചവിട്ടി തുറന്നു അകത്തു കയറിയ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 324, 452, 307 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.  നെയ്യാറ്റിൻകര ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.  പൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസും ഹാജരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here