പാലായിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് എസ്പിയുടെ റിപ്പോർട്ട്.

0
62

പാലായിൽ യുവാവിനെതിരായ പൊലീസ് അതിക്രമത്തിൽ നടപടി ഇന്നുണ്ടായേക്കും. ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കുക. ​പൊലീസിനുണ്ടായത് ​ഗുരുതര വീഴ്ചയെന്ന് എസ്പി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറി. പൊലീസ് ഉദ്യോ​ഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമ‍ർശമുണ്ട്. വിഷ‌യത്തിൽ എഡിജിപി ഉച്ചയോടെ തീരുമാനമെടുക്കും.

അകാരണമായി പാലാ പൊലീസ് മർദിച്ചെന്നായിരുന്നു പെരുമ്പാവൂർ സ്വദേശി പാർത്ഥിവിൻ്റെ പരാതി. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

ആരോപണം പാല പൊലീസ് നിഷേധിച്ചിരുന്നു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പൊലീസ് വാദങ്ങളെ തള്ളുന്ന റിപ്പോർട്ടാണ് എസ്പിയുടേത്.

 

LEAVE A REPLY

Please enter your comment!
Please enter your name here