രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

0
79

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘സ്‌നേഹത്തിന്റെ കട’ (മൊഹബത് കി ദൂകാന്‍) പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഭാരത് ജോഡോ യാത്രയ്ക്കിടെയും കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയിരുന്നു. നിലവില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയിയിരിക്കുന്ന രാഹുല്‍ ഗാന്ധി ‘മൊഹബത് കി ദുകാന്‍’ എന്ന പേരില്‍ ഒരു പരിപാടി അഭിസംബോധന ചെയ്തിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തോടില്ലാത്ത, രാഷ്ടീയത്തോടുളള സ്‌നേഹം എന്ത് തരത്തിലുള്ള സ്‌നേഹമാണെന്നും അവര്‍ ചോദിച്ചു. ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹിന്ദു ജീവിതരീതിയെ ആക്ഷേപിക്കുന്നതും, സിഖുകാരെ കൊല്ലുന്നതും ഇന്ത്യയുടെ ജനാധിപത്യത്തെ നശിപ്പിക്കാന്‍ ബാഹ്യ ഇടപെടല്‍ തേടുന്നതും ആണോ അദ്ദേഹത്തിന്റെ സ്‌നേഹം എന്നും മന്ത്രി ചോദിച്ചു.

‘നിങ്ങള്‍ സ്‌നേഹത്തെക്കുറിച്ച് പറയുമ്പോള്‍, അതില്‍ രാജസ്ഥാനിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടുമോ? ഹിന്ദു ജീവിതരീതിയെ ആക്ഷേപിക്കുന്നത് അതില്‍ ഉള്‍പ്പെടുമോ?  ഇന്ത്യയെ നിശ്ചലമാക്കാന്‍ ആഗ്രഹിക്കുന്നവരുമായി പങ്കാളിയാകുന്നതാണോ നിങ്ങളുടെ സ്‌നേഹം ? നിങ്ങളുടെ സ്വന്തം ജനാധിപത്യത്തിനെതിരെ ബാഹ്യ ഇടപെടല്‍ തേടാന്‍ ആ സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കുമോ ? ‘ ബിജെപി നേതാവ് ചോദിച്ചു.  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here