കോട്ടയം ലോക്സഭ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാകുമെന്ന് സൂചന.

0
71

കോട്ടയം ലോക്സഭ മണ്ഡലത്തിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ ബിഡിജെഎസിനും എസ്എൻഡിപിക്കും നിർണായക സ്വാധീനമുണ്ടെന്ന് വിലയിരുത്തി സീറ്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകാൻ ധാരണയായെന്നാണ് വിവരം. ബിജെപി – ബിഡിജെഎസ് നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തത്വത്തിൽ ധാരണയായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവ് പിസി തോമസ് ആണ് മത്സരിച്ചത്. ഇക്കുറി പിസി തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ്. ഈ സാഹചര്യത്തിൽ ബിജെപി സീറ്റ് ഏറ്റെടുക്കുമെന്നായിരുന്നു ധാരണ.

എന്നാൽ, കോട്ടയം ലോക്സഭ മണ്ഡലത്തിൽ ബിഡിജെഎസിന് നിർണായക സ്വാധീനമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് സീറ്റ് തുഷാറിന് നൽകിയിരിക്കുന്നത്.കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏറ്റുമാനൂർ, വൈക്കം നിയോജക മണ്ഡലങ്ങളിൽ ബിഡിജെഎസിന് നിർണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരിൽ മുൻപ് ബിഡിജെഎസ് നേതാവ് മത്സരിച്ചപ്പോൾ കടുത്ത മത്സരം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. വൈക്കത്തും എസ്എൻഡിപിയും എൻഡിഎയും ഒന്നിച്ച് നിന്നാൽ നല്ല മത്സരം കാഴ്ചവെക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here