അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു.

0
64

പ്രശസ്തനായ അർജൻ്റീന ഫുട്ബോൾ ടീം ആരാധകൻ കാർലോസ് ടൂല അന്തരിച്ചു. 83 വയസായിരുന്നു. 1974 മുതൽ 2023 ഖത്തർ ലോകകപ്പ് വരെ അർജൻ്റീനയെ പിന്തുണയ്ക്കാൻ ടൂല ഗാലറിയിൽ ഉണ്ടായിരുന്നു. എറ്റവും മികച്ച ആരധകർക്കുള്ള പുരസ്കാരം പോയ വർഷം അർജൻ്റീന ആരാധകർക്കായി എറ്റു വാങ്ങിയത് കാർലോസ് ടൂലയാണ്.

1986 ലെ ലോകകപ്പ് മുതൽ ടെലിവിഷനിൽ അർജന്റീനയെ കാണുന്ന മലയാളിക്ക് അപരിചിനല്ല കാർലോസ് ടൂല അതിനും 12 വർഷം മുൻപ് 1974 ലെ ജർമൻ ലോകകപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി താളമിടാൻ തുടങ്ങിയതാണ്, അതും രാജ്യത്തെ വിഖ്യാത പ്രസിഡന്റ് ജുവാൻ പെറോൺ നൽകിയ വാദ്യ ഉപകരണത്തിൽ. പെറോൺ അന്തരിച്ചതും 1974ലാണ് അന്ന് മുതൽ ടൂല ആ ഡ്രം താഴെ വച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here