കോഴിക്കോട്ടെ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

0
186

കോഴിക്കോട്: നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച യൂത്ത് ഫോർ നാഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സദസ്യരോട് കയർത്തതായി റിപ്പോര്‍ട്ട്. പ്രസംഗത്തിനൊടുവിൽ സദസ്യരെക്കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഏറ്റുവിളിപ്പിക്കാൻ മന്ത്രി ശ്രമിച്ചു. എന്നാൽ വേണ്ടത്ര പ്രതികരണങ്ങളുണ്ടായില്ല. ഇതോടെ മന്ത്രി കുപിതയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിലാണ് പരിപാടി നടന്നത്. തന്റെ പ്രസംഗത്തിനൊടുവിൽ മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയായിരുന്നു. ഇതിന് പ്രതികരണം വന്നില്ല. അവർ മുദ്രാവാക്യം ആവർത്തിച്ചെങ്കിലും ശക്തിയായ പ്രതികരണം സദസ്സിൽ നിന്നുണ്ടായില്ല. ഇതോടെ കുപിതയായി സദസ്സിലിരുന്ന സ്ത്രീയോട് “ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തുപോകണം,” എന്നാവശ്യപ്പെട്ടു.

സദസ്സിലുള്ളവർ മുഴുവൻ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതു വരെ മന്ത്രി മുദ്രാവാക്യം ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here