സമാജ്വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവിന്റെ സഹധർമ്മിണി സാധനാ യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശപത്രിയിൽ വച്ചു ചികിത്സയിലിരിക്കെ അന്തരിച്ചു . മുലായത്തിന്റെ രണ്ടാം ഭാര്യയാണ് സാധന, മുലായത്തെക്കാൾ 20 വർഷത്തെ പ്രായവ്യതാസവുമുണ്ട്.പ്രതീക് യാദവ് എന്ന ഒരു പുത്രനുമുണ്ട്. പ്രതീകിന്റെ ഭാര്യയാണ് ബി ജെ പി നേതാവായ അപർണാ യാദവ് .