രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസിന്റെ അന്തർ ദേശീയ മാനേജ്‌മെന്റ് ആൻഡ് കൾച്ചറൽ ഫെസ്റ്റ് ‘ഇൻസെപ്ട്ര 2024’ ഇന്നു തുടങ്ങും. ഫെസ്റ്റിന്റെ ഒൻപതാം പതിപ്പാണ് നടക്കുന്നത്. രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 14 മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമാകുന്നത്.
ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെയാണ് സമ്മാനമായി കാത്തിരിക്കുന്നത്. ബെസ്റ്റ് മാനേജ്‌മെന്റ് ടീം-18000 രൂപ, ബെസ്റ്റ് മാനേജർ- 20000 രൂപ, ഐ.പി.എൽ ലേലം-18000 രൂപ, ബിസിനസ്സ് ക്വിസ്-15000 രൂപ, ഐ.ടി ഗെയിം-18000 രൂപ, ലോജിസ്റ്റിക്‌സ് ഗെയിം-18000 രൂപ, മാർക്കറ്റിംഗ് ഗെയിം-18000 രൂപ, ലാംഗ്വേജ് & മീഡിയ ഗെയിം- 10000 രൂപ, ഗ്രൂപ്പ് ഡാൻസ്- 30000 രൂപ, കോർപ്പറേറ്റ് ഫാഷൻ ഷോ- 30000 രൂപ, ട്രഷർഹണ്ട്-15000രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഓൺലൈൻ അനിമേഷൻ ഗെയിമിന്-10000രൂപയും എച്ച്.ആർ ഗെയിമിന്-18000 രൂപയുമാണ് സമ്മാനം. കൂടാതെ സ്‌പോട് ഗെയിമുകളും നടക്കുന്നുണ്ട്.
പ്രജ, ഭാരതി, ദ്രോണ, ആചാര്യ, വീർ, ഹിഡൻ റിച്ചസ്, ഡാൻസ് ഫീസ്റ്റ, ഫാഷൻ ഫ്‌ളോറിഷ്, ദിവാൻ എന്നിങ്ങനെ പേരുകളിലാണ് വിവിധ മത്സരങ്ങൾ. യുജി, പി ജി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പരിപാടി നടത്തുന്നത്. മാനേജ്‌മെന്റ് ഇവന്റ്‌സിന് 250 രൂപയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈൻ ഇവന്റ്‌സിനുള്ള രജിസ്‌ട്രേഷൻ ഇന്നലെ അവസാനിച്ചു. ഇന്നും നാളെയുമാണ് ഓഫ്‌ലൈൻ മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ അവസരം. സ്‌പോട്ട് രജിസ്‌ട്രേഷൻ ആണെങ്കിൽ 50 രൂപ അധികമായി ഈടാക്കും.
ട്രഷൻ ഹണ്ട് മത്സരത്തിന് ആയിരം രൂപയാണ് ഫീസ്. ഫാഷൻ ഷോയ്ക്കും ഗ്രൂപ്പ് ഡാൻസിനും ടീമിന് 2000 രൂപ വീതമാണ് ഫീസ്. മത്സരാർത്ഥികളല്ലാത്തവർക്ക് 300 രൂപ സ്‌പോട്ട് രജിസ്‌ട്രേഷൻ കൗണ്ടറിൽ ഫീസ് ആയി അടയ്ക്കാം. ഓൺലൈൻ ഇവന്റുകളായ ആനിമേഷൻ ഗെയിമിന് ടീമിന് 500 രൂപയും എച്ച്ആർ ഗെയിമിന് 400 രൂപയുമാണ് ഫീസ്. ഗ്രൂപ്പായി വരുന്നവരെ പ്രതിനിധീകരിച്ച് ടീം ലീഡർ ഫീസ് അടച്ചാൽ മതി. ഒരു തവണ രജിസ്‌ട്രേഷൻ കഴിഞ്ഞാൽ, ടീം മാറാനോ ഫീസ് തിരികെ നൽകാനോ സാധ്യമല്ല.
ആനിമേഷൻ ഗെയിം ഒഴിക മറ്റ് മത്സരങ്ങൾക്ക് പുറമേ നിന്നുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാകില്ല. രാജഗിരിയിലെ വിദ്യാർത്ഥികൾക്ക് മറ്റ് കോളജുകളിലെ കുട്ടികളുമായി ചേർന്ന് ആനിമേഷൻ ഗെയിമിൽ പങ്കെടുക്കാം. എന്നാൽ മുഴുവൻ പോയിന്റ് നൽകുമ്പോൾ ഇത് പരിഗണിക്കില്ല. ഗ്രൂപ്പ് ഡാൻസിനും കോർപറേറ്റ് ഫാഷൻ ഷോയ്ക്കും ടീമിലെ അംഗങ്ങൾക്ക് പുറമേ രണ്ട് പേർക്ക് കൂടി സഹായത്തിനെത്താം. ഇവർക്ക് ഫീസ് ആവശ്യമില്ല. ഒരാൾക്ക് ഒരു മത്സരത്തിലേ പങ്കെടുക്കാനാകൂ. കൗണ്ടറിൽ നിന്ന് നൽകുന്ന ഐഡി കാർഡുകൾ മത്സരദിവസം മുഴുവൻ ധരിക്കണം.
മൊബൈൽ കിംഗാണ് ഇൻസെപ്ട്ര 2024 ന്റെ മുഖ്യ പ്രായോജകർ. ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ എന്നിവർ മീഡിയ പാർട്‌ണേഴ്‌സും റെഡ് എഫ്.എം റേഡിയോ പാർട്ണറുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ടെസ്സി മാത്യു (ഫാക്കൽറ്റി കോർഡിനേറ്റർ) 9037037343, അഭിമന്യു ശേഖർ (സ്റ്റുഡന്റ് കോർഡിനേറ്റർ) 8921756484
ഇമെയിൽ: inceptra@rajagiricollege.edu.in
വെബ്‌സൈറ്റ്: rajagiricollege.edu.in