ഉള്ളം കൈ ചൊറിയുന്നത് നിങ്ങള്‍ക്ക് പണം ലഭിക്കുമോ ?

0
87

വിജയം നേടാന്‍ ചിലപ്പോള്‍ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും പുറമേ ഭാഗ്യവും വേണ്ടി വരും. ഇത്തരം ഭാഗ്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമോ,ഇല്ല എന്നായിരിക്കും ഉത്തരം. എങ്കിലും ചില സൂചകങ്ങളിലൂടെ ഭാഗ്യത്തെ നമുക്ക് നേരത്തെ മനസിലാക്കാം. ജ്യോതിഷത്തിലും വാസ്തുവിലും ഇത്തരം ചില സൂചനകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഉള്ളംകൈയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ഇത്തരം സൂചകമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഉള്ളം കൈ ചൊറിയുന്നത് നിങ്ങള്‍ക്ക് പണം ലഭിക്കുമോ നഷ്ടപ്പെടുത്തുമോ എന്ന് പ്രവചിക്കുന്നു.

പുരുഷന്മാരുടെ വലത് ഉള്ളംകൈ ചൊറിഞ്ഞാല്‍

ഒരു പുരുഷന്റെ വലതു കൈയ്ക്കുള്ളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ശുഭസൂചകമാണ്. വലതു കൈപ്പത്തിയിലെ ചൊറിച്ചില്‍ സംതൃപ്തി സൂചിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലേക്ക് പണത്തിന്റെ കടന്നുകയറ്റത്തെ സൂചിപ്പിക്കുന്നതാണ് ഇതിന് കാരണം. കൂടാതെ ഒരു വ്യക്തിക്ക് അപ്രതീക്ഷിത ഭാഗ്യമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. അവര്‍ അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് പണം കണ്ടെത്തുകയോ, നഷ്ടപ്പെട്ട പണം വീണ്ടെടുക്കുകയോ, സമ്മാനമായി പണം സ്വീകരിക്കുകയോ ചെയ്‌തേക്കാം.

പുരുഷന്മാരുടെ ഇടത് ഉള്ളംകൈ ചൊറിഞ്ഞാല്‍

പുരുഷന്മാര്‍ക്ക് അവരുടെ ഇടത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ ദോഷമാണ്. പണത്തിന്റെ ദൗര്‍ഭാഗ്യം സംഭവിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒന്നുകില്‍ അവര്‍ എല്ലാം ചെലവഴിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടേക്കാം. ഒരു പുരുഷന് ഇടത് കൈയില്‍ പതിവായി ചൊറിച്ചില്‍ ഉണ്ടെങ്കില്‍, ലക്ഷ്മീദേവി നിങ്ങളുടെ ഒപ്പം ഇല്ലെന്ന് കരുതപ്പെടുന്നു. അടുക്കളയിലും ഈച്ചകളും ഉറുമ്പുകളും വന്ന് നിറഞ്ഞോ…? ഒഴിവാക്കാന്‍ പൊടിക്കൈകളുണ്ട്..!

സ്ത്രീകളുടെ വലത് ഉള്ളംകൈ ചൊറിഞ്ഞാല്‍

വലത് കൈപ്പത്തിയില്‍ വളരെയധികം ചൊറിച്ചില്‍ ഉള്ള ഒരു സ്ത്രീക്ക് ഭാവിയില്‍ ഭാഗ്യം നഷ്ടപ്പെടുമെന്നാണ് പ്രവചിക്കുന്നത്. ഇത്തരക്കാര്‍ക്ക് ധാരാളം പണം ചെലവഴിക്കും അല്ലെങ്കില്‍ കൈയിലെ പണമെല്ലാം കൊള്ളയടിക്കപ്പെട്ടേക്കാം. സ്ത്രീകളുടെ വലത് ഉള്ളംകൈ ചൊറിഞ്ഞാല്‍ വലിയ സാമ്പത്തിക നഷ്ടം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് എന്നാണ് വിശ്വാസം. ഹസ്തരേഖാശാസ്ത്രമനുസരിച്ച് സ്ത്രീകള്‍ വലതു കൈപ്പത്തിയില്‍ തടവുന്നത് ഒഴിവാക്കണം.

സ്ത്രീകളുടെ ഇടത് ഉള്ളംകൈ ചൊറിഞ്ഞാല്‍

സ്ത്രീകളുടെ ഇടത് ഉള്ളംകൈ ചൊറിഞ്ഞാല്‍ അത് ഭാഗ്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. സാമ്പത്തികമായി വിജയം വരിക്കാന്‍ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത് സമ്പത്തിനെ സൂചിപ്പിക്കുന്നു. അവര്‍ക്ക് ഒടുവില്‍ പണം ലഭിക്കും. ഇടത് കൈപ്പത്തിയില്‍ ചൊറിച്ചില്‍ ഉണ്ടായാല്‍ ആ സ്ത്രീ ഭാഗ്യവതിയാണെന്ന് കരുതുന്നു. ഇത് സമൃദ്ധിയും വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇടത് കൈപ്പത്തിയിലെ ചൊറിച്ചില്‍ അധികമായ ഐശ്വര്യത്തിന്റെ അടയാളം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here