‘ഇതാണ് ജനങ്ങളുടെ അവസ്ഥ’, ചെവിയിൽ പൂ വച്ച് സിദ്ധരാമയ്യ

0
65

ബെംഗളുരു : കർണാടകയിൽ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു. ഭരണ പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കർണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്. നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽരഹിതരായ സ്ത്രീകൾക്ക് ഓണറേറിയം അടക്കം പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here