കോട്ടയത്തെ മരുമകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അതെ അദ്ദേഹത്തിന്റെ പേര് തൈമൂർ താരിഖ് ഖുറേഷി എന്നാണ്. പുതുപ്പള്ളിയിലെ ശ്രീജയുടെ ഭർത്താവായ തൈമൂർ പാകിസ്താൻകാരനാണ്. അജ്മാനിലെ ബിസിനസ്സുകാരനാണ് തൈമൂർ താരിഖ് ഖുറേഷി. പുതുപ്പള്ളിയിൽ താരിഖിന് സ്വന്തമായി ഒരു വീടുണ്ട്.
ഭാര്യ ശ്രീജയുടെ വീടിന് അടുത്ത് തന്നെയാണ് താരിഖ് തന്റെ പിതാവിന്റെ പേരിൽ വീട് വെച്ചത്. താരിഖ് മനസിൽ എന്നാണ് വീടിന്റെ പേര്. പുതിയ വീട്ടിലേക്ക് താരിഖ് എത്തിയിരിക്കുകയാണ്. കേരളത്തെക്കുറിച്ചും കേരളത്തിലെ ആളുകളെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് താരിഖ്. പ്രണയത്തെക്കുറിച്ച് വൈറലായിതിനെക്കുറിച്ചുമൊക്കെ ശ്രീജയും പറയുന്നു. വൺഇന്ത്യ മലയാളത്തോടാണ് മനസ്സ് തുറന്നത്.
യു എ ഇ യിൽ നേഴ്സാണ് കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജാ ഗോപാലൻ. ഇരുവരും ടിക് ടോക്കിൽ സജീവമാണ്. ഇതിന് മുമ്പ് തന്നെ കോട്ടയത്തേക്ക് വരാനും ഭാര്യയുടെ ബന്ധുക്കളെ കാണാനും തൈമൂർ ശ്രമിച്ചിരുന്നെങ്കിലും പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുതുപ്പള്ളിയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അതിനാൽ തൃശൂർ കൊടുങ്ങല്ലൂരിൽ ആണ് ഓണം ആഘോഷിച്ചത്. പിന്നാലെ തന്നെ യു എ ഇയിലേക്ക് പോയി. ഇപ്പോൾ തന്റെ വീട്ടില്ക്ക് എത്തിയ സന്തോഷത്തിലാണ് തൈമൂർ. ഇത്ര വൈറൽ ആവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കേരളം മനോഹരമാണെന്നും ആളുകൾ നല്ലവരാണെന്നും അദ്ദേഹം പറയുന്നു. തൈമൂർ വളരെ സീരിയസ് ആയിട്ടുള്ള ആളാണെന്നാണ് ശ്രീജ പറയുന്നത്. താൻ ആയിരുന്നു ആദ്യം ടിക് ടോക്ക് ഉപയോഗിച്ചിരുന്നതെന്നും വീഡിയോകളിൽ ബാക്ക്ഗ്രൗണ്ടിൽ തൈമൂർ പോകുന്ന സമയത്ത് ഡ്രസ്സ് കണ്ട് പലരും ചോദിക്കും പാകിസ്ഥാനി ആരാണെന്ന്.
മോശം കമന്റുകൾ ഒക്കെ ഡിലീറ്റ് ചെയ്ത് കളയുമായിരുന്നെന്നും ലോക്ക് ഡൗൺ സമയത്താണ ചില വീഡിയോയിൽ തൈമൂറിന്റെ മുഖം കാണിച്ചതെന്നും ശ്രീജ പറയുന്നു. ഓൺ വോയ്‌സ് ഇട്ടപ്പോൾ മുതൽ വലിയ രീതിയിൽ റീച്ച് ലഭിച്ച് തുടങ്ങിയെന്നും ശ്രീജ പറയുന്നു. ബോഡി ഷേയിമിംഗ് ഒന്നും കാര്യമാക്കാറില്ലെന്നും ഇവർ പറയുന്നു. അയൽക്കാരൊക്കെ വളരെ സ്‌നേഹം ഉള്ള ആളുകളാണെന്നാണ് തൈമൂർ പറയുന്നത്. തൈമൂർ വരുമ്പോൾ അവരെ അറിയിക്കണമെന്നാണ് എല്ലാവരും പറയുന്നതെന്നും ശ്രീജ പറയുന്നു,