കാസർഗോഡ് റെയിൽവേ ട്രാക്കിൽ രണ്ടുപേർ മരിച്ച നിലയിൽ.

0
56

കാസർഗോഡിന് സമീപം പള്ളത്ത് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് ട്രാക്കിനു സമീപം കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിനാണ് തട്ടിയത്. ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമാണ് കണ്ടെത്തിയത്. 20നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്.

അതേസമയം, സമീപത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മോഷണം പോയ രണ്ടു മൊബൈൽ ഫോണുകൾ ഇവരുടെ കൈയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും കൈവശം നാലു മൊബൈൽ ഫോണുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here