ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ അയോധ്യയിൽ സച്ചിനുമെത്തി.

0
61

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡ‍ുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡ‍ുൽക്കറായിരുന്നു.

സച്ചിൻ തെൻഡുൽക്കർ ചടങ്ങിൽ പങ്കെടുക്കാൻ മഹാഋഷി വാൽമികി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലായത്. വിരാട് കോലി,വിരേന്ദർ സെവാഗ്,​ഗൗതം ​ഗംഭീർ, വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു.

അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് എത്തിയത്.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവർ അയോദ്ധ്യയിലെത്തി.

“ഇന്ന് മുതൽ രാമരാജ്യം പ്രാണപ്രതിഷ്ഠയോടെ ആരംഭിക്കും. എല്ലാ അസമത്വങ്ങളും അവസാനിക്കും. എല്ലാവരും സ്നേഹത്തോടെ പെരുമാറും. അയോധ്യയിൽ നിന്ന് രാജ്യം മുഴുവൻ വരുന്ന മാറ്റം വളരെ മനോഹരമായിരിക്കും. ഒപ്പം എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുകയും ചെയ്യും. ഞങ്ങൾ നല്ല മനസ്സോടെ ജീവിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും എല്ലാവരിലും പതിക്കട്ടെ,” രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here