ദേവ് മോഹന്റെ ‘പരാക്രമം’ കഴിഞ്ഞു; റൊമാന്റിക് ആക്ഷൻ എന്റർടൈനർ ഷൂട്ടിംഗ് പൂർത്തിയായി.

0
67

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ (Dev Mohan), സിജു സണ്ണി, രൺജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ (Parakramam) എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് നിർവഹിക്കുന്നു.

സുഹൈൽ എം. കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ- കിരൺ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂസ്- ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആക്ഷൻ- ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി-
രാജകൃഷ്ണൻ എം.ആർ., പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ, പബ്ലിസിറ്റി സ്റ്റിൽസ്- ഷഹീൻ താഹ, ഡിസൈനർ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.

 

LEAVE A REPLY

Please enter your comment!
Please enter your name here