ഇന്ത്യക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു വിശ്രമം നല്‍കിയാണ് ഓസീസ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പുള്‍പ്പെടെയുള്ള തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.
ഈ മാസം 20 മുതലാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്നു ടി20കളുടെ പരമ്പരയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ കംഗാരുപ്പട ഇന്ത്യയില്‍ കളിക്കുക. 20, 23, 25 തിയ്യതികളിലാണ് മല്‍സരങ്ങള്‍.
ഓസ്‌ട്രേലിയന്‍ ടി20 ടീം
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ് (വൈസ് ക്യാപ്റ്റന്‍), ആഷ്ടണ്‍ ആഗര്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), കാമറോണ്‍ ഗ്രീന്‍. ആദം സാംപ.