റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ.

0
68

ജിയോ അടക്കമുള്ള സേവനദാതാക്കള്‍, സൗജന്യ അണ്‍ലിമിറ്റഡ് 5ജി സേവനം ഈ വര്‍ഷം രണ്ടാം പകുതിയോടെ അവസാനിപ്പിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ റിപ്പബ്ലിക് ദിന ഓഫറിനൊപ്പം പ്രത്യേക വാര്‍ഷിക പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.

ഒരു വര്‍ഷത്തേക്ക് 2.5 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്ന പ്ലാനിനോടൊപ്പം, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും. കൂടാതെ, സ്വിഗ്ഗി സബ്സ്ക്രിപ്ഷൻ, അജിയോ കൂപ്പണുകള്‍, ഇക്സിഗോ ഓഫറുകള്‍, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം കിഴിവ് എന്നിവ പോലുള്ള ഓഫറുകളും ലഭിക്കും.

230 രൂപയുടെ ശരാശരി പ്രതിമാസ റീചാര്‍ജ് പ്ലാൻ ജനുവരി 15 മുതല്‍ ജനുവരി 30 വരെ ‘മൈ ജിയോ’ ആപ്പ് വഴി ലഭ്യമാകും. ഇതൊരു പുതിയ പ്ലാൻ അല്ലെങ്കിലും, റിപ്പബ്ലിക് ദിന ഓഫറിന് കീഴില്‍ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഓഫറുകളുടെ ഭാഗമായി, റിലയൻസ് ഡിജിറ്റലില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് 10 ശതമാനം കിഴിവ് ലഭിക്കുന്നു. വാങ്ങുന്ന ഏറ്റവും കുറഞ്ഞ മൂല്യം 5,000 രൂപയില്‍ കൂടുതലായിരിക്കണം, കൂടാത പരമാവധി കിഴിവ് 10,000 രൂപയുമാണ്. ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ പതിനായിരും രൂപയുടെ കിഴിവുകള്‍ ഉപയോക്താവിന് ലഭിക്കുന്നു.

വിവിധ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകള്‍ക്കൊപ്പം 3,226 രൂപ, 3,225 രൂപ, 3,227 രൂപ, 3,178 രൂപ തുടങ്ങിയ വിലകളുടെ വാര്‍ഷിക റീചാര്‍ജ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 4,498 രൂപ വിലയുള്ള ഏറ്റവും വിലകൂടിയ ജിയോ പ്ലാനില്‍, പ്രൈം വീഡിയോ മൊബൈല്‍, ഹോട്ട്സ്റ്റാര്‍ മൊബൈല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങിയ 14 ഒടിടി സബ്സ്ക്രിപ്ഷനുകള്‍ ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here