മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിംകോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ രേഖകൾ മൂന്ന് ദിവസത്തിനകം ഹാജരാക്കാൻ സുപ്രിംകോടതി നിർദേശിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം തത്ത്വത്തിൽ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കഴിഞ്ഞ ദിവസം ബിഹാർ സർക്കാർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. അതിനിടയിലാണ് സിബിഐ അന്വേഷണത്തിന് കേസ് വിട്ടിരിക്കുന്നത്.