നേര് സിനിമക്ക് സൗദി പ്രവാസികൾക്ക് ഇടയിൽ മികച്ച പ്രതികരണം.

0
78

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് സിനിമക്ക് സൗദി പ്രവാസികൾക്ക് ഇടയിൽ മികച്ച പ്രതികരണം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നേര്. നേരിലെ അഡ്വക്കേറ്റ് വിജയമോഹൻ(ലാൽ) പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത ആരാധക ഹൃദയങ്ങളിലേക്കാണ് വീണ്ടും ഇറങ്ങിച്ചെല്ലുന്നത്.

തന്നിലെ നടനെ മുന്നിൽ കണ്ടുള്ള കഥാപാത്രങ്ങളും തിരക്കഥകളും വന്നാൽ മോഹൻലാൽ തൻറെ 100 ശതമാനം നൽകുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നേര് എന്ന് ആരാധകർ പറഞ്ഞു.ജിദ്ദയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ സിനിമ റിലീസ് ദിവസം തന്നെ ജിദ്ദയിലെ സിനിമ പ്രേമികൾക്കായി ഗ്രാന്റ് മെഗാ ഫാൻഷോ നടത്തി.

സിനിമയുടെ വൻ വിജയം ലാൽ കെയർ സൗദി അറേബ്യയുടെ ജോയിൻ സെക്രെട്ടറി റിയാസിന്റെ നേതൃത്വത്തിൽ സിനിമ തീയറ്ററിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു.ജഗദീഷിന്റെ സ്വാഭാവികത നിറഞ്ഞ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് ആരാധകർ പറയുന്നു. പ്രതിഭാഗം വക്കീലുമാരായ രാജശേഖറും മകൾ പൂർണിമയുമായി സിദ്ധിഖും പ്രിയാ മണിയും മികച്ച നിലയിൽ തങ്ങളുടെ വേഷങ്ങളെ സ്‌ക്രീനിലെത്തിച്ചു.

മോഹൻലാലിനൊപ്പം സ്‌കോർ കാർഡിൽ പോയിന്റുകൾ നേടുന്ന എതിർഭാഗം വക്കീലായി സിദ്ധിഖ് തന്റെ വേഷം മികവുറ്റതാക്കി. പ്രിയാ മണിക്ക് മലയാളത്തിലേക്കുള്ള ഒരു നല്ല തിരിച്ചുവരവാണ് അഡ്വക്കേറ്റ് പൂർണിമ.എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഹൗസ് ഫുൾ ആയി മുന്നേറുന്ന ചിത്രം ഒരു മെഗാ ബ്ലോക്ക് ബസ്റ്റർ ആയിരിക്കും എന്ന് ലാൽ കെയർ സംഘടകർ അറിയിച്ചു.

ലാൽ കെയർ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ചാരിറ്റി പ്രവർത്തനങ്ങളും ബ്ലഡ് ഡോനെഷൻ കാമ്പയിനും സങ്കെടുപ്പിക്കുമെന്നു ലാൽ കെയർ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീ റിയാസ് അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുക്താർ, അഖിൽ, അജി, പ്രവീൺ, നിഷാദ്, ജംഷീർ, ജിജോ, വിപിൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here