കല്ലിൽ കവിത വിരിയിക്കുന്ന ഗ്രാമം.. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തു കുറുക്കൻപാറ എന്ന ഗ്രാമം പ്രശസ്തി നേടിയത് കരിങ്കലിൽ തീർക്കുന്ന മായാജാലങ്ങളുടെ പേരിലാണ്.
ഏതാണ്ട് 200 വർഷത്തെ ചരിത്രമുണ്ട് കുറുക്കൻപാറയിലെ കല്പണിശാലകൾക്ക്. ജനനം മുതൽ മരണം വരെയുള്ള വസ്തുക്കൾ ഇവിടെ കല്ലിൽ കൊത്തിയെടുക്കുന്നു. വീട്ടാവശ്യത്തിനുള്ള വസ്തുക്കളിൽ തുടങ്ങി വിഗ്രഹങ്ങളും തൂണുകൾ സോപാനം വരെ ഇവിടെ നിർമ്മിക്കപ്പെടുന്നു..ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലായി വ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ കരിങ്കൽ പണിശാലകൾ.
തൊട്ടടുത്തു തന്നെ ഉള്ള ക്വാറിയിൽ നിന്നുള്ള കരിങ്കൽ ആണ് ആദ്യ കാലങ്ങളിൽ ഇവിടെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഏതാണ്ട് മുപ്പത് വർഷത്തിന് മീതെയായി ക്വാറി നിർത്തലാക്കിയതിനാൽ പുറത്ത് നിന്നുള്ള കല്ലിലാണ് ഇവിടെ പണികൾ നടക്കുന്നത്.