ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളികളുയര്‍ത്തിയത് പോലീസ് അന്വേഷിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഒരു പ്രവര്‍ത്തകന്റെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് എസ്ഡിപിഐ നേതാക്കള്‍ ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിര്‍ന്നവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.