പട്ന• മൂന്നടി ഉയരക്കാരനായ വരനും രണ്ടരയടി ഉയരമുള്ള വധുവും. ഇരുവരുടെയും കല്യാണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. നവദമ്പതികൾക്കൊപ്പം സെൽഫി എടുക്കാൻ ആളുകൾ തിക്കിത്തിരക്കുന്ന വിഡിയോയും ൈവറലാണ്. ബിഹാറിലെ ബഗൽപുരിൽ നിന്നാണ് ഈ കല്യാണക്കാഴ്ച.
24 വയസ്സുള്ള മമത കുമാരിയും 26 വയസ്സുകാരൻ മുന്ന ഭാർതിയും തമ്മിലായിരുന്നു വിവാഹം. കല്യാണം കാണാനും ആശംസ നേരാനും നിരവധിപേരാണ് എത്തിയത്. ഇരുവർക്കൊപ്പം സെൽഫി എടുക്കാനും വലിയ തിരക്കായിരുന്നു. ക്ഷണിക്കാതെതന്നെ നിരവധി പേർ വിവാഹത്തിനെത്തിയത് പരാതിക്ക് ഇടയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.