നടൻ വിജിലേഷ് വിവാഹിതനാകുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ വിജിലേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും കല്യാണമെന്ന് വിജിലേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നവംബറില്‍ ആയിരിക്കും വിവാഹ നിശ്ചയം. സിനിമകള്‍ ഇഷ്‍ടമായതിനാല്‍ തന്നെ സ്വാതി കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി ഉണ്ടാകുമെന്നുമാണ് കരുതുന്നത് എന്നും വിജിലേഷ് പറയുന്നു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് പറയുന്നു.
കല്ല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ. കൂടെ ഉണ്ടാവണം എന്നാണ് വിജിലേഷ് എഴുതിയിരിക്കുന്നത്.