വെളുത്തുള്ളിക്ക് ഇങ്ങനെയും ചില ഗുണങ്ങളോ?

0
76

മിക്ക കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കറിക്ക് രൂചി നല്‍കുക മാത്രമല്ല വെളുത്തുള്ളി ചെയ്യുന്നത്.

ഇതില്‍ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിവിധ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.

വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്ബ്, കാത്സ്യം, ഫോസ്‌ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെ നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ ചില ഗുണങ്ങള്‍ നോക്കാം.

1. ഹൃദയാരോഗ്യം

അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷനില്‍ പുറത്തുവിട്ട പഠനങ്ങള്‍ അനുസരിച്ച്‌ വെളുത്തുള്ളിയില്‍ കാണപ്പെടുന്ന ‘അല്ലിസിൻ’ എന്ന ഘടകം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

2. പ്രതിരോധശേഷി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും മറ്റും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

3. ക്യാൻസര്‍

ധാരാളം ആന്റി ഓക്സിഡന്റുകളും മറ്റ് ഘടകങ്ങളും ഉള്ളതിനാല്‍ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാദ്ധ്യതകളെ കുറയ്ക്കാൻ സഹായിക്കുന്നു.

4. കുടല്‍

കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് വെളുത്തുള്ളി. ഇതിന്റെ പ്രീബയോട്ടിക് ഗുണങ്ങള്‍ ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here