നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് കൈക്കൂലി.

0
57

മിഴ്‌നാട് വെല്ലൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് അയക്കാന്‍ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് സൂപ്രണ്ട് പിടിയിലായി.

വിജിലന്‍സിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ സൂപ്രണ്ടായ കൃഷ്ണമൂര്‍ത്തിയാണ് പിടിയിലായത്. സ്വകാര്യ നഴ്‌സിങ് സ്ഥാപനം നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

എല്ലാ നഴ്‌സിങ് സ്ഥാപനങ്ങളിലും മൂന്നു മാസം ആശുപത്രികളിലെ പരിശീലനം നിര്‍ബന്ധമാണ്. ഇതിന് അനുമതി നല്‍കേണ്ടത് ജില്ലാ ഹെല്‍ത്ത് സൂപ്രണ്ടാണ്. ഈ അനുമതി നല്‍കാനായാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. വെല്ലൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന ബിപിആര്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ ശരണ്യയാണ് ഇതുസംബന്ധിച്ച്‌ വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് നോട്ടുകള്‍ മാര്‍ക്ക് ചെയ്ത് ശരണ്യയ്ക്ക് നല്‍കി.

നഴ്‌സിങ് സ്ഥാപനത്തിലെത്തിയ കൃഷ്ണമൂര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. നഴ്‌സിങ് സ്ഥാപനത്തിലുണ്ടായിരുന്നന വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടി. കൈക്കൂലിയായി നല്‍കിയ പണവും പിടിച്ചെടുത്തു. ഇയാളുടെ സ്വത്തുവകകളും ബാങ്ക് വിവരങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here