പ്രധാനമന്ത്രി അയോധ്യയിലേക്ക് യാത്ര തിരിച്ചു

0
85

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അയോധ്യയിലേക്ക് യാത്ര തിരിച്ചു. 12.40-നാണ് ഭൂമിപൂജ ചടങ്ങുകളും ക്ഷേത്രത്തിനുള്ള ആദ്യ ശിലാസ്ഥാപനവും നടക്കുക.

ഡല്‍ഹിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ലഖ്‌നൗവില്‍ ഇറങ്ങിയതിന് ശേഷം അവിടെനിന്ന് ഹെലികോപ്റ്റര്‍ മുഖേനെ അയോധ്യയിലേക്ക് പോകും. അയോധ്യയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം നടത്തിയതിന് ശേഷമാകും രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് പോവുക.
നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ സ്ഥലത്ത് പാരിജാത വൃക്ഷത്തിന്റെ തൈ നടുകയും ചെയ്യുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here